ഐസ്ക്രീമിലെ മനുഷ്യ വിരൽ

ആപ് വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും; കഴിക്കുന്നതിനിടെ നാവിൽ തട്ടി

മുംബൈ: ഡെലിവറി ആപ്പായ സെപ്‌റ്റോയിൽ കോൺ ഐസ്‌ക്രീം ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു മുംബൈക്കടുത്തുള്ള മലാഡിലെ ഓർലെം നിവാസിയായ ബ്രെൻഡൻ സെറാവോ എന്ന 27കാരൻ. എന്നാൽ, തണുത്ത ഐസ്ക്രീം തനിക്ക് ഇത്ര വലിയ ഞെട്ടൽ സമ്മാനിക്കുമെന്ന് സെറാവോ കരുതിയില്ല.

യമ്മോ ബട്ടർസ്‌കോച്ച് കോണിന്റെ മൂടി തുറന്ന് നാവിൽവെച്ച് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. പെട്ടെന്ന് എന്തോ ശക്തിയായി നാവിൽ തട്ടിയപ്പോൾ അത് പുറത്തെടുത്തുനോക്കി. മനുഷ്യന്റെ രണ്ട് സെൻ്റീമീറ്ററോളം നീളമുള്ള ഒരു വിരലിൻ്റെ കഷ്ണം!

രാവിലെ സഹോദരി സെപ്‌റ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റിനൊപ്പം താൻ ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീമുകൾകൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്ന് എം.ബി.ബി.എസ് ഡോക്ടറായ സെറാവോ പറഞ്ഞു. ഉടൻ തന്ന ഇദ്ദേഹം മലാഡ് പോലീസിൽ വിവരം അറിയിച്ചു.

വിരൽ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്ക്രീം നിർമിച്ച് പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​സംഭവത്തിൽ പ്രതികരിക്കാൻ ഐസ്ക്രീം നിർമാതാക്കൾ തയ്യാറായിട്ടില്ല.

Tags:    
News Summary - Mumbai Shocker: Doctor Finds Human Finger Inside Cone Ice-Cream Ordered On Zepto App In Malad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.