ജുഡീഷ്യൽ പ്രാക്ടീസിൽ ഭാഷ തടസ്സമാകരുത്: മദ്രാസ് ഹൈകോടതി ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്

ചെന്നൈ: ജുഡീഷ്യൽ പ്രാക്ടീസിൽ ഭാഷ ഒരു തടസ്സമാകരുതെന്ന അഭ്യർഥനയുമായി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടൊപ്പം ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

മദ്രാസ് ഹൈകോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നുണ്ടെന്നും മദ്രാസ് ഹൈകോടതിയിലും വിവർത്തനം ചെയ്യുന്നത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

"ഭാഷാ തടസ്സവും യുവ ബിരുദധാരികൾ ഇതുമൂലം നേരിടുന്ന പ്രശ്നങ്ങളും ഞാൻ മനസിലാക്കുന്നു. ഇംഗ്ലീഷ് നമ്മുടെ ആദ്യ ഭാഷയല്ല. നമ്മൾ ചിന്തിക്കുന്നതും ആശയങ്ങൾ രൂപപ്പെടുത്തുന്നതും മാതൃഭാഷയിലാണ്. ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന യുവ അഭിഭാഷകരെ നിരുത്സാഹപ്പെടുത്തരുത്"- ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവ അഭിഭാഷകരെ മദ്രാസ് ഹൈകോടതിയിലെ ജഡ്ജിമാർ പ്രോത്സാഹിപ്പിക്കണമെന്നും ഭാഷ അവർക്കൊരു തടസമാകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - Do not let language become a barrier: CJI appeals to Madras HC judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.