പിരിച്ചുവിടലും ശമ്പളം കുറക്കലും അനുവദിക്കില്ല -ഐ.ടി തൊഴിലാളികൾ

ബംഗളൂരു: കോവിഡ്​ 19 ലോക്ക് ഡൗണി​​െൻറ പശ്ചാത്തലത്തിൽ തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറക്കാനുമ ുള്ള ഐ.ടി കമ്പനികളുടെ നീക്കത്തിനെതിരെ കർണാടക സ്​റ്റേറ്റ് ഐ.ടി / ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ (കെ.ഐ.ടി.യു). ലോക്ക് ഡൗ ൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന തൊഴിൽ മന്ത്രാലയത്തി​​െൻറ നിർദേശം ഐ.ടി ക മ്പനികൾ കാറ്റിൽ പറത്തുകയാണെന്ന് യൂനിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.

തൊഴിൽ നിയമങ്ങളെയും സർക്കാർ നിർദ്ദേശങ്ങളെയും വെല്ലുവിളിച്ച്​ ഐ.ടി കമ്പനികൾ നടത്തുന്ന നീക്കത്തിനെതിരെ തൊഴിൽ വകുപ്പ്​ അടിയന്തിരമായി ഇടപെടണം. ശമ്പളം കുറക്കുകയോ ജോലിയിൽ നിന്നു പിരിഞ്ഞു പോകാൻ കമ്പനി ആവശ്യപ്പെടുകയോ ചെയ്താൽ തൊഴിലാളികൾ വഴങ്ങരുത്​. അത്തരം സാഹചര്യങ്ങളിൽ തങ്ങളെ 9605731771, 9742045570 , 7025984492 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥയെ മാനിക്കണമെന്നും ലോക്ക്ഡൗൺ കാലയളവിനുശേഷവും പിരിച്ചുവിടൽ പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കെ.ഐ.ടി.യു കമ്പനികൾക്ക് താക്കീത്​ നൽകി.

Tags:    
News Summary - Do not cut jobs or trim wages -IT labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.