കമൽഹാസൻ, സൽമ
ചെന്നൈ: നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയും ഡി.എം.കെ ടിക്കറ്റിൽ രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗം അഡ്വ: പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ. തമിഴ്നാട്ടില്‍ ആറും അസമില്‍ രണ്ടും അടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്ക് ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. എം.എൽ.എമാരുടെ എണ്ണം കണക്കിലെടുത്താൽ ഡി.എം.കെ സഖ്യത്തിന് നാലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ ജനവിധി തേടിയ കോയമ്പത്തൂർ മണ്ഡലത്തിൽ കമൽഹാസൻ മത്സരിക്കാൻ തയാറായിരുന്നു. എന്നാൽ, ബി.ജെ.പി സ്ഥാനാർഥിയെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെ കോയമ്പത്തൂർ സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പകരമായി കമൽഹാസന് ഡി.എം.കെ രാജ്യസഭ സീറ്റ് വാഗ്ദാനം നൽകി. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.