Posted On
date_range Updated On
date_range കൈവശ രേഖക്ക് ഒരു കോടി കെട്ടിെവക്കാം –ഡി.എൽ.എഫ്
ന്യൂഡൽഹി: കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റിന് കൈവശാവകാശ രേഖ നൽകണമെന്ന് ഡി.എൽ.എഫ് സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇതിനായി ഒരു കോടി രൂപ കെട്ടിെവക്കാൻ തയാറാണെന്നും ഡി.എൽ.എഫ് അറിയിച്ചു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിന് കൈവശാവകാശം നൽകാൻ കോടതി ഉത്തരവിടണം.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കേണ്ടെന്ന വിധിക്കെതിരെ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി നൽകിയ അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഡി.എൽ.എഫിെൻറ ഹരജി. ഇതിൽ നാലാഴ്ചക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചു. കായൽ കൈയേറിയാണ് ഫ്ലാറ്റ് നിർമിച്ചതെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ഭൂപടം തീരപരിപാലന അതോറിറ്റി നേരത്തെ സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.