ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ, ജി. പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഡി.കെയുടെ സത്യപ്രതിജ്ഞ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി.കെ. ശിവകുമാർ. ഡി.കെക്കൊപ്പം 13 എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെയാണ് ഡി.കെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മുതിർന്ന കോൺഗ്രസ് നേതാവും അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതി​പ​ക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ലെ ട്ര​ബി​ള്‍ഷൂ​ട്ട​ര്‍ ഡി.​കെ. ശി​വ​കു​മാ​ര്‍ ക​ർ​ണാ​ട​ക​യു​ടെ 34ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലോ​ക് ഭ​വ​നി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് ശേ​ഷം ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ത​വാ​ർ ച​ന്ദ് ഗെ​ഹ്ലോ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ച​ട​ങ്ങി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന 13 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ജി. ​പ​ര​മേ​ശ്വ​ര​യാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി. യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ, എം.​ബി. പാ​ട്ടീ​ൽ, കെ.​എ​ച്ച്. മു​നി​യ​പ്പ, സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി, രാ​മ​ലിം​ഗ റെ​ഡ്ഡി, കൃ​ഷ്ണ ബൈ​ര​ഗൗ​ഡ, പ്രി​യ​ങ്ക് ഖാ​ർ​ഗെ, ഈ​ശ്വ​ര്‍ ഖ​ന്ദ്രെ, ബൈ​ര​തി സു​രേ​ഷ്, ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ, യു.​ടി. ഖാ​ദ​ർ, കെ.​ജെ. ജോ​ർ​ജ് എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത മ​റ്റ് മ​ന്ത്രി​മാ​ര്‍. ജൂ​ണ്‍ 18ന് ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​യ​മ​സ​ഭ സ്പീ​ക്ക​റാ​യി​രു​ന്ന മം​ഗ​ളൂ​രു എം.​എ​ൽ.​എ അ​ഡ്വ. യു.​ടി. ഖാ​ദ​ർ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ​ത​തോ​ടെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ളാ​യി. സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ​യി​ൽ ഊ​ർ​ജ മ​ന്ത്രി​യാ​യ കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി കെ.​ജെ. ജോ​ർ​ജ് ഡി.​കെ മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​ണ്.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ൻ ഖാ​ര്‍ഗെ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, കോ​ണ്‍ഗ്ര​സ് സം​ഘ​ന​ട​ന ചു​മ​ത​ല​യു​ള്ള ര​ണ്‍ദീ​പ് സി​ങ് സു​ര്‍ജെ​വാ​ല, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, മു​ന്‍ ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സി​ങ് സു​ഖു എ​ന്നി​വ​രും മ​ത​നേ​താ​ക്ക​ൾ, വി​ദ്യാ​ര്‍ഥി​ക​ൾ, പൗ​ര​ക​ർ​മി​ക​ർ, ക​ർ​ഷ​ക നേ​താ​ക്ക​ൾ, ദ​ലി​ത് നേ​താ​ക്ക​ൾ, ക​ന്ന​ഡ പ്ര​വ​ർ​ത്ത​ക​രും എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ശി​വ​കു​മാ​ർ മ​ത​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ അ​നു​ഗ്ര​ഹം തേ​ടു​ക​യും ചെ​യ്തു.

Tags:    
News Summary - DK Shivakumar takes oath as Karnataka CM with Constitution book in hand G Parameshwara Is His Deputy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.