കോൺഗ്രസ്​ നേതാവ്​ ഡി​.കെ. ശിവകുമാറിന്​ കോവിഡ്​

ബംഗളൂരു: മുതിർന്ന കോൺഗ്രസ്​ നേതാവും കർണാടക ​കോൺഗ്രസ്​ അധ്യക്ഷനുമായ ഡി.കെ ശിവകുമാറിന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹത്തെ രാജാജി നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. തിങ്കളാഴ്​ച രാവി​െല മുതൽ അദ്ദേഹത്തിന്​ ജലദോഷവും പനിയും പുറം വേദനയും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന്​ കഴിഞ്ഞ ദിവസം രാത്രിയാണ്​ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​​ നടത്തിയ കോവിഡ്​ പരിശോധനയിലാണ്​ രോഗം സ്ഥിരീകരിക്കുന്നത്​.

ഡി.​െക. ശിവകുമാറിന്​ വേഗത്തിൽ അസുഖം ഭേദമാവ​ട്ടേയെന്ന്​ കർണാടക മു​ൻമുഖ്യമ​ന്ത്രിയും ജെ.ഡി(എസ്​) നേതാവുമായ എച്ച്​.ഡി. കുമാരസ്വാമി ട്വീറ്റ്​ ചെയ്​തു.

ഈ മാസം ആദ്യം കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. അന്ന്​ യെദിയൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ​ രോഗവിവരം പുറത്തു വിട്ടിരുന്നത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 5851 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്. 81,230 പേരാണ്​ നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്​. 1,97,625 പേർ കോവിഡ്​ മുക്തരായി. 31,67,323 പേർക്കാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.