ദീപാവലി വ്യാപാരത്തിൽ റെക്കോർഡ്

ന്യൂഡൽഹി: ഇത്തവണ ദീപാവലി വ്യാപാരത്തിൽ റെക്കോർഡ് വർധന. വ്യാപാരം 1.25 ലക്ഷം കോടി കടന്നതായി കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വ്യാപാരമാണ് ഇത്തവണ രേഖപ്പെടുത്തിയത്.

രാജ്യത്തുടനീളം വൻതോതിലാണ് വ്യാപാരം നടന്നത്. രണ്ടു വർഷം വിപണിയിലുണ്ടായ മാന്ദ്യം ഇതോടെ അവസാനിച്ചതായാണ് സംഘടനയുടെ വിലയിരുത്തൽ. ഭാവിയിൽ വരാനിരിക്കുന്നത് മികച്ച ബിസിനസ്സ് സാധ്യതകളാണെന്നാണ് ദിപാവലി വിൽപനയിലുണ്ടായ കുതിപ്പ് വ്യാപാര സമൂഹത്തിനിടയിൽ പൊതുവെ ഉണ്ടാക്കിയിരിക്കുന്ന അഭിപ്രായം. ഇനി വരാനിരിക്കുന്ന വിവാഹ സീസണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ വ്യാപാരികൾ.

ഈ വർഷത്തെ ദീപാവലി ഉത്സവത്തിൽ രാജ്യത്തുടനീളം 1.25 ലക്ഷം കോടിയുടെ വ്യാപാരം നടന്നതായി സി.എ.ഐ.ടി സെക്രട്ടറി ജനറൽ പ്രവീൺ ഖാൻഡെൽവാൽ പറഞ്ഞു. ഡൽഹിയിൽ മാത്രം 25,000 കോടിയുടെ വ്യാപാരം നടന്നിട്ടുണ്ട്.

ചൈനീസ് ഉൽപന്നങ്ങൾക്കു പകരം ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങുന്നതിലാണ് ഉപഭോക്താക്കൾ ഇത്തവണ കൂടുതൽ താൽപര്യം കാണിച്ചത്. ജ്വല്ലറി മേഖലയിൽ 9000 കോടിയുടെ വ്യാപാരം നടന്നു.

Tags:    
News Summary - Diwali sale crosses record Rs 1.25 lakh crore in 10 years: Traders' body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.