ദീപാവലി ധീരജവാൻമാർക്ക്​ സമർപ്പിക്കുന്നു– മോദി

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷങ്ങൾ അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക്​ സമർപ്പിക്കുന്നുവെന്ന്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി. നന്മയുടെ ആഘോഷമായ ദീപാവലി ഒരു ദിവസത്തിനുള്ളിൽ കഴിയുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ രാജ്യത്തി​​െൻറ അതിർത്തി സംരക്ഷിക്കാൻ ജീവത്യാഗം ചെയ്​ത ജവാൻമാരുടെ പേരിലാണ്​ ദീപാവലി ആഘോഷിക്കേണ്ടത്​. അവരുടെ നന്മക്ക്​ വേണ്ടിയാണ്​ വിളക്കുകൾ തെളിയേണ്ടത്​. സൈനികർക്ക്​​ നിങ്ങളുടെ സ്​നേഹമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളയക്കണമെന്നും അവരെ പ്രോത്​സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്​ട്രത്തെ പിന്തുണക്കുന്നവർക്കും സുരക്ഷയും സമാധാനവും സംരക്ഷിക്കുന്ന ജവാൻമാർക്കും നന്ദിയർപ്പിക്കുകയാണെന്നും ദീപാവലി സന്ദേശം നൽകികൊണ്ട്​  മോദി പറഞ്ഞു.

സംസ്ഥാനങ്ങൾ വികസനത്തി​​െൻറ പാതയിലാണ്​. കേരളവും ഗുജറാത്തും തുറന്നസ്ഥലങ്ങളിലുള്ള മലമൂത്രവിസർജ്ജനം ഒഴിവാക്കി സമ്പൂർണ ശൗചാലയ സംസ്ഥാനങ്ങളായി മാറി. വികസനത്തിനായി സർക്കാർ ധാരാളം ജനോപകാര പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags:    
News Summary - Diwali Is Dedicated To Armed Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.