vijay sangeetha
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണവും വിവാഹ മോചന ഹരജി ഫയൽ ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് പ്രവർത്തകർക്ക് പാർട്ടി നിർദേശം. വിജയിയെ പ്രതിരോധിച്ചുകൊണ്ടുള്ള പോസ്റ്റുകളും വേണ്ടെന്ന് നിർദേശം. വിവാദങ്ങളെ തീർത്തും ഒഴിവാക്കാനാണ് പാർട്ടി തീരുമാനം.
പാർട്ടി ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാലല്ലാതെ ഒരു ചർച്ചകളിലും നേതാക്കൾ പങ്കെടുക്കല്ലെന്ന് കഴിഞ്ഞ ദിവസം ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദ് സർക്കുലേഷൻ നൽകിയിരുന്നു.
1999 ആഗസ്റ്റിലാണ് ഇരുവും വിവാഹിതരായത്.ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഹരജിയിൽ ഉന്നയിക്കുന്നത്. സഹപ്രവർത്തകയായ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ആരോപിക്കുന്നു.
2021ഏപ്രിലിലാണ് ഇക്കാര്യം അറിയുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല.കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായി സംഗീത പറഞ്ഞു. ഏപ്രിൽ 20ന് വിജയി ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.