ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സ്വകാര്യ റിസോർട്ടിൽ സിപ്‌ലൈൻ സവാരിക്കിടെ 40 അടി ഉയരത്തിൽ നിന്ന് വീണ് 24കാരന് ഗുരുത പരിക്ക്. റിസോർട്ടിന്റെ അനാസ്ഥയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഡണ്ടേലിയിലെ സ്റ്റെർലിങ് റിവർ റിസോർട്ടിൽ ജൂലൈ മൂന്നിനായിരുന്നു അപകടം. കുബേര സുരാപുര എന്ന യുവാവിനാണ് പരിക്കേറ്റത്. യുവാവിന്‍റെ എല്ലുകൾക്കും ഞരമ്പുകൾക്കും അപകടത്തിൽ ഗുരതരമായി പരിക്കുകളുണ്ട്.
സോർട്ട് അധികൃതർ സുരക്ഷാ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. ചികിത്സാ ചെലവ് റിസോർട്ട് വഹിക്കുമെന്ന് ആദ്യം ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം പാലിക്കാൻ അവർ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.
എന്നാൽ അനാസ്ഥാ ആരോപണങ്ങൾ സ്റ്റെർലിങ് റിവർ റിസോർട്ട് നിഷേധിച്ചു. ഇതൊരു നിർഭാഗ്യകരമായ അപകടമാണെന്നും അപകടസമയത്ത് നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും റിസോർട്ട് അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.