വിയോജിപ്പുകളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നതിൽ ആശങ്ക - ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡൽഹി: വിയോജിപ്പുകളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നതിൽ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റ ിസ് ദീപക് ഗുപ്ത. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യത്തിന് മരവിപ്പുണ്ടാക്കുകയാണ് ചെയ്യുക. ഭരണകൂട ത്തിന്‍റെ നിലപാടുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

'ജനാധിപത്യവും വിയോജിപ്പും' എന്ന വിഷയത്തിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുക‍യായിരുന്നു അദ്ദഹം.

പ്രതിഷേധങ്ങൾ അക്രമാസക്തമാകാത്തിടത്തോളം അവയെ അടിച്ചമർത്താൻ സർക്കാറിന് അവകാശമില്ല. ഭരണകൂടം എപ്പോഴും ശരിയായിരിക്കണമെന്നില്ല. എല്ലാവർക്കും തെറ്റുകൾ പറ്റാറുണ്ട്.

ജനാധിപത്യത്തിൽ എല്ലാ പൗരനും പങ്കാളിത്തമുണ്ട്. ഒരു പാർട്ടി 51 ശതമാനം വോട്ട് നേടി അധികാരത്തിൽ വന്നാൽ, 49 ശതമാനം വോട്ട് നേടിയവർ അഞ്ചുവർഷം മിണ്ടാതിരിക്കണമെന്ന് അർത്ഥമില്ല.

ഇന്ന് രാജ്യത്ത് പ്രതിഷേധങ്ങളെ ദേശവിരുദ്ധമായാണ് കണക്കാക്കുന്നത്. ഭരണകൂടവും രാജ്യവും വ്യത്യസ്തമാണ്. ചില വിഷയങ്ങൾ ദേശവിരുദ്ധമാണെന്ന് കാണിച്ച് ബാർ അസോസിയേഷൻ പോലും പ്രമേയം പാസാക്കുന്നത് കാണുന്നുണ്ട്. ഇത് ശരിയല്ല. നിയമസഹായം ആർക്കായാലും നിഷേധിക്കാൻ പറ്റില്ല -ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.

Tags:    
News Summary - dissent is seen as anti-national says deepak gupta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.