വൈറ്റ് ഹൗസ് മോദിയുടെ ട്വിറ്റർ അൺഫോളോ ചെയ്തത് 'നിരാശജനകം'- രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ വൈറ്റ്​ ഹൗസ്​ അൺ ഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്നതാണെന്ന ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലം ഇടപെടണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ച ു.

21 ദശലക്ഷം ഫോളോവേഴ്സ് ഉള്ള വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് മോദിയുടേയും പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെയും യു.എസിലെ ഇന്ത്യൻ എംബസിയുടേയും ട്വിറ്റർ ഹാൻഡിൽ അൺഫോളോ ചെയ്തത്. ഏപ്രിൽ 10നാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യാനാരംഭിച്ചത്. വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏകലോകനേതാവായിരുന്നു മോദി. മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിലനിന്നിരുന്ന നല്ല ബന്ധത്തിന്‍റെ പ്രതീകമായിട്ടായിരുന്നു ഇതിനെ ലോകം കണ്ടത്.

കോൺഗ്രസ് പാർട്ടി മീഡിയ സെൽ തലവൻ ഗൗരവ് പാന്ഥിയും വൈറ്റ് ഹൗസ് മോദിയുടെ ട്വിറ്റർ അൺഫോളോ ചെയ്തതിനെക്കുറിച്ച് ട്വിറ്ററിൽ സംശയങ്ങളുന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - Dismayed," Says Rahul Gandhi As White House Unfollows PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.