Posted On
date_range Updated On
date_range ബിഹാറിൽ ദുരഭിമാനക്കൊല; പെൺമക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രക്ഷിതാക്കൾ
പട്ന: ബിഹാറിൽ വീണ്ടും ദുരഭിമാനക്കൊല. അന്യസമുദായത്തിൽപെട്ട യുവാക്കളുമായി സ്നേഹ ബന്ധത്തിലായ രണ്ടു പെൺക്കളെ ഉറങ്ങി കിടക്കുമ്പോൾ രക്ഷിതാക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹാജിപൂരിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ കൊലപാതകം.
18ഉം 16ഉം വയസ്സുള്ള പെൺമക്കളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പറയാതെ ഇരുവരും പുറത്തുപോകുന്നത് പതിവായിരുന്നുവെന്നും അന്യസമുദായത്തിൽപെട്ട യുവാക്കളുമായി ബന്ധമുള്ളതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും കുട്ടികളുടെ മാതാവ് റിങ്കു ദേവി പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് എത്തുമ്പോൾ റിങ്കു കുട്ടികളുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു.
പിതാവ് നരേഷ് ബൈതെയാണ് കൊല ചെയ്തതെന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ മാതാവിനും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റ് ഓം പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.