പ്രധാനമന്ത്രിയുടെ വിദേശ വിമാനയാത്രയുടെ ചെലവ്​ വെളിപ്പെടുത്തണമെന്ന്​ വിവരാവകാശ കമീഷണർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്​ യാത്രകൾക്കായി ചെലവഴിച്ച വിമാനതുക വെളിപ്പെടുത്തണമെന്ന്​ വിദേശകാര്യ മന്ത്രാലയത്തിന്​ വിവരാവകാശ കമീഷണറുടെ നിർദേശം. മോദിയുടെ യാത്രകൾക്ക്​ എയർ ഇന്ത്യയുടെയും ​എയർഫോഴ്​സി​​െൻറയും  വിമാനങ്ങൾ ചാർട്ട്​ ചെയ്യുന്നതിനായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നാണ്​ വിദേശകാര്യ മന്ത്രാലയത്തിന്​ നൽകിയിരിക്കുന്ന നിർദേശം. 

മുഖ്യവിവരാവകാശ കമീഷണർ ആർ.കെ മാത്തുരാണ്​ വിദേശകാര്യമന്ത്രാലയത്തോട്​ പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര തുകയുടെ ബില്ല്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ​െവളിപ്പെടുത്താൻ നിർദേശിച്ചത്​. 2014 മുതൽ 2017 വരെയുള്ള കാലയളവിലെ മോദിയുടെ വിദേശയാത്രകൾക്ക്​ ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്​.

പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ സംബന്ധിച്ച്​ വിവരങ്ങൾ ആവശ്യപ്പെട്ട്​ സമർപ്പിച്ച അപേക്ഷയിലെ മറുപടി അപൂർണ്ണമാണെന്ന്​ കാണിച്ച്​ ബത്ര എന്നയാൾ നൽകിയ അപേക്ഷയിലാണ്​ വിവരാവകാശ കമീഷണറുടെ ഉത്തരവ്​. 

Tags:    
News Summary - Disclose Air India Bills for PM's Foreign Visits, Sushma Swaraj's Ministry-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.