പാക്​ നയതന്ത്ര പ്രതിനിധി സു​ഹൈ​ൽ മ​ഹ്‍മൂ​ദ്​ തിരിച്ചെത്തുന്നു

ഇ​സ്​​​ലാ​മാ​ബാ​ദ്​: കു​ടും​ബാം​ഗ​ങ്ങ​ളെ ഡ​ൽ​ഹി​യി​ൽ  അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച്​ പാ​കിസ്​താൻ തിരിച്ചുവിളിച്ച  ഇ​ന്ത്യ​യി​ലെ ഹൈ​ക​മീ​ഷ​ണ​ർ സു​ഹൈ​ൽ  മ​ഹ്‍മൂ​ദ്​ തിരിച്ചെത്തുന്നു. ഡൽഹിയി​ലെ ഹൈകമീഷനിൽ നടക്കുന്ന പാകിസ്​താൻ നാഷണൽ ഡേ പരിപാടികളിൽ പ​െങ്കടുക്കുന്നതിനാണ്​ മഹ്​മൂദ്​ തിരിച്ചെത്തുന്നത്​. വെള്ളിയാഴ്​ചയാണ്​ പരിപാടികൾക്ക്​ തുടക്കം.

 ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ക്​ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നേ​രെ ചി​ല​ർ  അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​ം പരാതി ഉയർന്നതിനെ തുടർന്നാണ്​ ഹൈകമീഷണറെ ഇസ്​ലമാബാദിലേക്ക്​ തിരിച്ചുവിളിച്ചത്​. തുടർന്ന്​ അബ്​ദുൾ ബാസിത്തിനെ പാക്​ ഹൈകമീഷ്​ണറായി നിയമിച്ചിരുന്നു. ഇദ്ദേഹം മേയിൽ ചുമതലയേൽക്കും. 

നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതിനെ തുടർന്ന്​ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന്​ ഡൽഹിയിൽ മാർച്ച്​ 19,20 തീയതികളിൽ നടന്ന വേൾഡ്​ ​ട്രേഡ്​ ഒാർഗനൈസേഷൻ യോഗത്തിൽ പാകിസ്​താൻ പ്രതിനിധികൾ പ​െങ്കടുത്തിരുന്നില്ല. 

Tags:    
News Summary - Diplomat harassment row: Pakistan envoy Sohail Mahmood set to return to India- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.