ന്യൂഡൽഹി: ജസ്റ്റിസ് ദീപാങ്കർ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള കൊളീജിയം ശിപാർശ രാഷ്ട്രപതി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ കൊളീജിയം ശിപാർശയാണ് അംഗീകരിച്ചത്. അടുത്താഴ്ച ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തേക്കും.
ശിപാർശ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതായി വിമർശനമുയർന്നിരുന്നു. ജഡ്ജി നിയമനം സംബന്ധിച്ച് കേന്ദ്രസർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള തർക്കം മുറുകവെയാണ് നിയമനം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
നിലവിൽ ബോബെ ഹൈകോടതി ചീഫ് ജസ്റ്റിസാണ് ദീപാങ്കർ ദത്ത. 1989ൽ കൊൽക്കത്ത ഹൈകോടതിയിൽ അഭിഭാഷകനായാണ് ദീപാങ്കർ ദത്ത ഔദ്യോഗിക ജോലി തുടങ്ങിയത്. സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. കേന്ദ്രസർക്കാരിന്റെ കോൺസലായും പ്രവർത്തിച്ചു.
2006 ൽ ദീപാങ്കർ ദത്തയെ കൊൽക്കത്ത ഹൈകോടതി ജഡ്ജിയായി നിയമിച്ചു. 2020 ഏപ്രിലിൽ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയും നിയമിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.