കല്‍ക്കരി കുംഭകോണം; മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരൻ

ന്യൂഡല്‍ഹി: 1999ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് ഡല്‍ഹി പ്രത്യേക കോടതി. ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസിലാണ് ദിലീപ് റായ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്​.

ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രത്യേക കോടതി ജഡ്​ജി ഭാരത്​ പാരാശരി​േൻറതാണ്​ വിധി. ഒക്ടോബര്‍ 14ന് ശിക്ഷ വിധിച്ചേക്കും.

വാജ്​​േ​പയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്. ദിലീപ് റായ്​ക്ക്​ പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്‌ട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ്, കാസ്‌ട്രോണ്‍ മൈനിങ് ലിമിറ്റഡ്​ എന്നീ കമ്പനികളെയും കമ്പനി ഉടമ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്.

1999ൽ ജാര്‍ഖണ്ഡിലെ ഗിരിധിയിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.