ന്യൂഡൽഹി: തൃണമൂൽ എം.പി മഹുവ മൊയിത്രയുടെ ലോക്സഭയിലെ കന്നിപ്രസംഗം കോപ്പിയടിച്ചതാണെന്ന ആരോപണം അടിസ്ഥാന രഹിതമെ ന്ന് അമേരിക്കൻ എഴുത്തുകാരനും നിരീക്ഷകനുമായ മാർടിൻ ലോങ്മാൻ. 2017ല്‍ മാര്‍ട്ടിന്‍ ലോങ്മാന്‍ എഴുതിയ ലേഖനം മൊയിത ്ര കോപ്പിയടിച്ചെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ആരോപണം. സീ ന്യൂസ് ഉൾപ്പടെയുള്ള ചാനലും കോപ്പിയടി ആരോപ ണവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽ ഞാൻ പ്രശസ്തനാണ്. ഒരു രാഷ്ട്രീയ നേതാവ് എന്‍റെ വാചകങ്ങൾ കോപ്പിയടിച്ചുവെന്നാണ് ആരോപിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണ്. തീവ്ര വലതുപക്ഷം എല്ലാ രാജ്യത്തും ഇത്തരത്തിലാണ് പെരുമാറുന്നതെന്നും ലോങ്മാൻ ട്വീറ്ററിൽ കുറിച്ചു.
കോപ്പിയടി ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം തന്നെ മഹുവ രംഗത്തെത്തിയിരുന്നു. തന്‍റെ പ്രസംഗത്തിലെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതാണെന്നും പ്രസംഗം പങ്കുവച്ചവരെല്ലാവരും അവരുടെ ഹൃദയം കൊണ്ടാണ് അത് ചെയ്തതെന്നും എം.പി നേരത്തെ തന്നെ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.
ഇന്ത്യ ഫാഷിസ്റ്റ് രാജ്യമായി മാറുന്നതിെൻറ ഏഴു അടയാളങ്ങളാണ് മഹുവ കന്നി പ്രസംഗത്തിൽ നിരത്തിയത്. ബി.ജെ.പിക്ക് ലഭിച്ച ജനവിധി മാനിക്കുന്നതോടൊപ്പം വിയോജിപ്പിെൻറ ശബ്ദം കേൾക്കാൻ തയാറാവണമെന്ന് അവർ ആവശ്യപ്പെട്ടു. അച്ചാ ദിൻ ഇവിടെയുള്ളതിനാൽ ഈ സർക്കാർ പടുത്തുയർത്താനുദ്ദേശിക്കുന്ന ‘ഇന്ത്യൻ സാമ്രാജ്യ’ത്തിെൻറ സൂര്യനസ്തമിക്കില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം. എങ്കിൽ നിങ്ങൾക്ക് അടയാളങ്ങൾ നഷ്ടമായിരിക്കുന്നു. കണ്ണുതുറന്ന് നോക്കിയാൽ രാജ്യം മുറിഞ്ഞ് വേർപ്പെടുന്നതിെൻറ അടയാളങ്ങൾ എല്ലായിടത്തും കാണാമെന്നും മഹുവ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.