വനിത സുഹൃത്തിനെ കോക്ക്പിറ്റിൽ കയറ്റിയ എയർ ഇന്ത്യ ​പൈലറ്റിന് സസ്​പെൻഷൻ; വിമാനകമ്പനിക്ക് 30 ലക്ഷം പിഴ

ന്യൂഡൽഹി: വിമാനയാത്രക്കിടെ വനിത സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ എയർ ഇന്ത്യ പൈലറ്റിന് സസ്​പെൻഷൻ. മൂന്ന് മാസത്തേക്കാണ് പൈലറ്റിനെ സസ്​പെൻഷ് ചെയ്തത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് നടപടി. സുരക്ഷ പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ടു. സഹപൈലറ്റിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

യാത്രക്കാരിയായി എത്തിയ എയർ ഇന്ത്യയിലെ വനിത ജീവനക്കാരി തന്നെയാണ് കോക്പിറ്റിൽ കയറിയത്. ഇവരെ നിശ്ചിതകാലത്തേക്ക് ജോലിയിൽ നിന്നും മാറ്റിനിർത്തുന്നത് ഉൾപ്പടെയുള്ള നടപടികളെടുക്കാനും എയർ ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 27ന് ദുബായിൽ നിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇതിൽ അന്വേഷണം പ്രഖ്യാപിച്ചതായും എല്ലാകാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും ഡി.ജി.സി.എ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്തിലെ മറ്റ് ക്ര്യൂ അംഗങ്ങളാണ് ഇതു സംബന്ധിച്ച് ഡി.ജി.സി.എക്ക് പരാതി നൽകിയത്.

ദുബൈയിൽ നിന്ന് വിമാനം പറന്നുയർന്ന ഉടനെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പെൺസുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് യാത്ര അവസാനിക്കുന്നത് വരെ ഏകദേശം മൂന്നു മണിക്കുർ പെൺസുഹൃത്ത് പൈലറ്റിനൊപ്പം കോക്പിറ്റിൽ ഇരുന്നു.

Tags:    
News Summary - DGCA suspends licence of Air India pilot for 3 months for allowing woman friend into cockpit mid-air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.