ദേവേന്ദ്ര ഫട്​നാവിസ്​ ആർ.എസ്​.എസ്​ മേധാവിയുമായി കൂടിക്കാഴ്​ച നടത്തി

മുംബൈ: മഹാരാഷ്​ട്ര സർക്കാർ രൂപവത്​കരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ് ​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്​ച നടത്തി. ചൊവ്വാഴ്​ച രാത്രി നാഗ്​പൂരിലെ ആർ.എസ്​.എസ്​ ആസ്ഥാനത ്ത്​ എത്തിയ ഫട്​നാവിസ്​ ഒരുമണിക്കൂറോളം ഭഗവതുമായി ചർച്ച നടത്തി.

നവംബർ എ​േ​ട്ടാടെ നിലവിലെ സർക്കാറി​​​െൻറ കാലാവധി തീരുന്നതിനാൽ അടുത്ത സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചക്കാണ്​ ഫട്​നാവിസ്​ നാഗ്​പൂരിലെത്തിയത്​. മുഖ്യമന്ത്രി പദത്തിൽ വിട്ടു വീഴ്​ചയില്ലെന്ന നിലപാട്​ തുടരുന്ന ശിവസേന വിഷയത്തിൽ ബി.ജെ.പി 50:50 എന്ന സഖ്യ സമവാക്യം പാലിച്ചില്ലെന്നും ആർ.എസ്​.എസ്​ ഇടപെടണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്​ ആർ.എസ്​.എസി​​​െൻറ അഭിപ്രായം തേടി ഫട്​നാവിസ്​ എത്തിയത്​.

ശിവസേനയുമായി 50:50 സമവാക്യത്തെ ചൊല്ലി തർക്കം മുറുകിയ സാഹചര്യത്തിൽ ഫട്​നാവിസ്​ ബി.ജെ.പി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്​ ഷായുമായും കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയുമായും ക​ഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിപദത്തില്‍ ഒഴികെ തുല്യാധികാരം ശിവസേനക്ക്​ നല്‍കാന്‍ തയാറാണെന്ന നിലപാടിലാണ്​ ബി.ജെ.പി. എന്നാൽ മുഖ്യമന്ത്രി പദം ഒഴിവാക്കിയുള്ള ധാരണക്ക്​ തയറാല്ലെന്നാണ്​ ശിവസേന അറിയിച്ചിരിക്കുന്നത്​.

Tags:    
News Summary - Devendra Fadnavis Meets RSS Chief In Nagpur - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.