ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലി ദൾ

ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ. ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മുർമുവിന് പിന്തുണ നൽകുന്നുവെന്ന് പാർട്ടി പ്രസിഡന്‍റ് സുഖ്ബീർ ബാദൽ ചത്തീസ്ഗറിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.

ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡയും ദ്രൗപതി മുർമുവും തിരഞ്ഞെുടുപ്പിൽ പിന്തുണ നൽകണമെന്ന് വ്യക്തിപരമായി പറഞ്ഞിരുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ കൂടെ നിൽക്കുന്ന പാർട്ടിയാണ് അകാലി ദൾ എന്നതും മുർമുവിനെ പിന്താങ്ങാൻ കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ദിര ഗാന്ധിയുടെ ഭരണ കാലത്ത് സുവർണ ക്ഷേത്രത്തിൽ നടത്തിയ റെയ്ഡും സിഖ് വംശത്തിന് നേരിടേണ്ടിവന്ന ചതികളും മറക്കാനാകാത്തതായത് കൊണ്ട് കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഝാർഖണ്ഡിന്‍റെ മുൻ ഗവർണറായിരുന്നു മുർമു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയിക്കാൻ ഇലക്ടറൽ കോളെജിൽ 50 ശതമാനം വോട്ട് വേണം. ബി.ജെ.പിക്ക് 49 ശതമാനം ഇപ്പോൾ തന്നെയുണ്ട്.

ഗോത്രവർഗത്തിൽ നിന്നാണ് സ്ഥാനാർഥിയെന്ന് മുമ്പേ അറിയിച്ചിരുന്നെങ്കിൽ മുർമുവിന് പിന്തുണ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ നടത്തുമായിരുന്നു. എന്നാൽ ബി.ജെ.പി ഇത് വ്യക്തമാക്കിയിരുന്നില്ല. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനോട് തൃണമൂലിനും മമതയുണ്ടെന്ന് മമത ബാനർജി പറഞ്ഞിരുന്നു. 

Tags:    
News Summary - "Despite Differences," Former BJP Ally Akali Dal Backs Droupadi Murmu For President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.