Posted On
date_range Updated On
date_range ടിക്ടോകിൽ ലൈക്കുകൾ കുറഞ്ഞു; കൗമാരക്കാരൻ തൂങ്ങിമരിച്ചു
നോയിഡ: ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾക്ക് ലൈക് കുറഞ്ഞതിനെ തുടർന്ന് 18 കാരൻ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചു. നോയിഡയിലെ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മകൻ മുറി തുറക്കാത്തതിനെ തുടർന്ന് പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മുറിയുടെ വാതിൽ െപാളിച്ച് അകത്തെത്തിയപ്പോൾ 18 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പതിവായി ടിക്ടോകിൽ പോസ്റ്റ് ചെയ്തിരുന്ന വിഡിയോകൾക്ക് കുറച്ചുദിവസങ്ങളിലായി കാഴ്ചക്കാർ കുറഞ്ഞതിനെ തുടർന്ന് 18 കാരൻ നിരാശയിലായിരുന്നു. കുറച്ചു ദിവസങ്ങളായി മകൻ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും മറ്റുള്ളവരോട് പതിവുപോലെ സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. തൂങ്ങിമരിക്കാനുണ്ടായ കാരണം ഇതുതന്നെയാണോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.