അനധികൃത കുടിയേറ്റക്കാരായ 1001 ബംഗ്ലാദേശികളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി മുംബൈ പൊലീസ്

മുംബെ: അനധികൃത കുടിയേറ്റക്കാരായ 1001 ബംഗ്ലാദേശികളെ രാജ്യത്തുനിന്ന് ബംഗ്ലാദേശിലേക്ക് കടത്തിയതായി മുംബൈ പൊലീസ്. ഈ വർഷം നവംബർ 17 വരെയുള്ള കണക്കാണിത്. ഈ വർഷം ജനുവരി മുതൽ 401 കേസുകൾ അനനികൃതമായി ഇന്ത്യയിൽ തങ്ങിയതിന് ബംഗ്ലാദേശികൾക്കെതിരെ ചുമത്തിമയതായും മുംബൈ പൊലീസ് അറിയിക്കുന്നു.

ചില കേസുകളിൽ ബംഗ്ലാദേശികൾക്കെതിരെ എഫ്.​ഐ.ആർ ചുമത്തിയശേഷം കോടതിയുടെ അനുമതി​യോടെയാണ് നാടുകടത്തുന്നത്. എന്നാൽ മറ്റു ചില കേസുകളിൽ പൊലീസിനുള്ള പ്രത്യേക അനുമതി ഉപയോഗിച്ച് ഇവർ നേരിട്ട് കടത്തിവിടുകയു​മാണ്.

കഴിഞ്ഞ വർഷം അനധികൃത കുടിയേറ്റ കുറ്റം ചുമത്തി 304 ​പേർക്കെതിരെ കേസെടുത്തു. ഇതിൽ 160 പേരെ കയറ്റിവിട്ടു. 2023 ൽ 371 പേർക്കെതിരെ കേസെടുക്കുയും 60 പേരെ കയറ്റിവിടുകയും ചെയ്തു. നിലവിൽ ഇവർക്കെതിരെ പ്രത്യേ കേസ് ചുമത്താതെ നേരിട്ടു തന്നെ കയറ്റി അയക്കുന്ന മാർഗമാണ് സ്വീകരിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

സൺസ്ട്രക്ഷൻ സൈറ്റുകളിൽ നിന്നാണ് ഇവരെ കൂടുതലായും കിട്ടുന്നത്. ഇവരെ ആദ്യം പുനെയിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് എയർഫോഴസി​ന്റെ പ്രത്യേക വിമനത്തിൽ കയറ്റി അസം-ബംഗ്ലാദേശ് അതിർത്തിയിൽ എത്തിച്ചശേഷം ബംഗ്ലാദേശി സെക്യൂറിറ്റി ഫോഴ്സിന് കൈമാറുകയുമാണ് ചെയ്യുന്നത്.

Tags:    
News Summary - deports 1001 illegal Bangladeshi immigrants to Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.