ന്യൂഡൽഹി: മുഗൾ രാജാക്കൻമാരുടെ പേരുകളുള്ള റോഡുകളുടെ ബോർഡുകളിൽ കറുത്ത പെയിന്റടിച്ച് സംഘമാളുകൾ. അക്ബർ റോഡ്, ഹുമയൂൺ റോഡ് എന്നിവയിലാണ് കറുത്ത പെയിന്റടിച്ചത്. ബോർഡുകൾക്ക് മുകളിൽ ഛത്രപതി ശിവജിയുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
വിക്കി കൗശൽ നായകനായി എത്തിയ ഹിന്ദി ചിത്രം ഛാവ കണ്ടതിന് പിന്നാലെയാണ് ബോർഡുകളിൽ ഇവർ കറുത്ത പെയിന്റടിച്ചത്. മറാത്ത രാജാവായ ഛത്രപതി സംഭാജിയുടെ കഥ പറയുന്ന ചിത്രമാണ് ഛാവ. ബോർഡുകളിൽ ഇവർ കറുത്ത പെയിന്റ് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ബോർഡുകളിൽ കറുത്ത പെയിന്റ് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബോർഡുകളിൽ കറുത്ത പെയിന്റ് അടിച്ചതിനെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.