ന്യൂഡൽഹി: വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ അമാൻ വിഹാറിൽ പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 11നാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു.
എസ്.ജി.എം ആശുപത്രിയിൽ നിന്നാണ് 28 കാരി പൊള്ളലേറ്റ നിലയിൽ ചികിത്സക്ക് എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ആ സമയം യുവതി മൊഴി നൽകാൻ പറ്റിയ സാഹചര്യത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഇവർ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാൽബിർ വിഹാർ സ്വദേശിയാണ് തിരിച്ചറിഞ്ഞു. ചെരുപ്പ് കമ്പനിയിൽ തൊഴിലാളിയാണ്. യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ ആറ് വർഷമായി മോഹിത് എന്നയാൾക്കൊപ്പമാണ് താമസമെന്നും പൊലീസ് പറഞ്ഞു. മോഹിത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി മനസിലാക്കിയതോടെ ഫെബ്രുവരി 10 ന് രാത്രി യുവതി മോഹിതുമായി തർക്കമുണ്ടായി. തർക്കത്തിനിടെ പ്രതി ടർപൈൻ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പൊള്ളലേറ്റ യുവതിയെ ആദ്യം എസ്.ജി.എം ആശുപത്രിയിലേക്കും പിന്നീട് സഫ്ദർജങ് ആശുപത്രിയിലേക്കും അതിനു ശേഷം എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. സംഭവത്തിൽ മോഹിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.