ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശനം അനുവദിക്കില്ലെന്ന് ഡൽഹി സർവകലാശാല

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കാമ്പസിൽ പ്രദർശിപ്പിക്കാനുള്ള വിദ്യാർഥികളുടെ തീരുമാനം അനുവദിക്കില്ലെന്ന് ഡൽഹി സർവകലാശാല. ഇന്ന് വൈകുന്നേരം അഞ്ചിനാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

ഡൽഹി സർവകലാശാലയെ കൂടാതെ അംബേദ്കർ സർവകലാശാലയിലും ഡോക്യുമെന്‍ററി ഇന്ന് പ്രദർശിപ്പിക്കും.

നേരത്തെ, ജെ.എൻ.യുവിലും ജാമിഅ മില്ലിയ്യയിലും ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചപ്പോൾ വൈദ്യുതിയും ഇന്‍റർനെറ്റും വിച്ഛേദിക്കുകയും പൊലീസിനെ ഉപയോഗിച്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയച്ചത്.

ജെ.എൻ.യുവിലെയും ജാമിഅ മില്ലിയ്യയിലെയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ ഇന്ന് അംബേദ്കർ സർവകലാശാലയിൽ ​പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Delhi University will not allow screening of BBC documentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.