ഡൽഹിയിൽ ദമ്പതികളെ കൊന്നത്​ മകൻ

ന്യൂഡൽഹി: വസന്ത്​ കുഞ്ചിൽ ദമ്പതികളും മകളും വീട്ടിൽ കുത്തേറ്റ്​ മരിച്ച സംഭവത്തിൽ മകൻ അറസ്​റ്റിൽ. മകൻ പഠനത്തിൽ ശ്രദ്ധിക്കാതെ ​പട്ടം പറത്താൻ പോകുന്നതിനെ വീട്ടുകാർ എതിർത്തതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ പൊലീസ്​ വ്യക്​തമാക്കി. കഴിഞ്ഞ ദിവസമാണ്​ ദക്ഷിണ ഡൽഹിയിലെ വസന്ത്​ കുഞ്ചിൽ പെൺകുട്ടിയും രക്ഷിതാക്കളും കുത്തേറ്റ്​ മരിച്ചത്​. മിഥി​േലഷ്​ (45), ഭാര്യ സിയ(40), മകൾ നേഹ(15) എന്നിവരായിരുന്നു​ കൊല്ലപ്പെട്ടത്​. 18കാരനായ മകൻ സുരാജ്​ പരിക്കേറ്റ നിലയിലായിരുന്നു.

ബുധനാഴ്​ച പുലർച്ചെയായിരുന്നു സംഭവം. ആദ്യം പിതാവിനെ നെഞ്ചത്തും വയറ്റിലുമായി എട്ടു തവണ കുത്തി. തുടർന്ന്​ അടുത്ത മുറിയിലായിരുന്ന മാതാവിനെ ഏഴുതവണയും കുത്തി. അതിനു ശേഷം സഹോദരി കിടക്കുന്ന മുറിയിലെത്തി വിളിച്ചുണർത്തി കുത്തുകയായിരുന്നു. മൂവരും രക്​തം വാർന്നാണ്​ മരിച്ചത്​. കൊലപാതക ശേഷം കൈയിൽ സ്വയം മുറിവുണ്ടാക്കി. പിന്നീട്​ ബാൽക്കണിയിൽ കയറി നിലവളിച്ച്​ അയൽവാസികളെ കൂട്ടുകയായിരുന്നു.

ആദ്യം തന്നെ സംശയത്തി​​​​െൻറ നിഴലിലായിരുന്നു സുരാജ്​. രണ്ട്​ ആളുകൾ വീട്ടിലേക്ക്​ ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ്​ സുരാജ്​ പറഞ്ഞിരുന്നത്​. എന്നാൽ വീടി​​​​െൻറ വാതിൽ അകത്തു നിന്ന്​ പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളെത്തിയപ്പോൾ സുരാജ്​ തന്നെയാണ്​ വാതിൽ തുറന്നുകൊടുത്തത്​. താൻ മരിച്ചതു പോലെ കിടന്നതിനാലാണ്​ തന്നെ അക്രമികൾ വെറുതെ വിട്ടതെന്നും സുരാജ്​ പറഞ്ഞിരുന്നു.

എന്നാൽ അകത്തു നിന്ന്​ പൂട്ടിയ വാതിലിനുള്ളിലൂടെ അക്രമികൾ കടന്നതെങ്ങനെ എന്ന്​ പൊലീസി​നോട്​ വിശദീകരിക്കാൻ കഴ​ിയാതെ സുരാജ്​ കുറ്റം സമ്മതിക്കുകയായിരുന്നു. ത​​​​െൻറ കുടുംബത്തിൽ നിന്ന്​ മോശമായ പെരുമാറ്റമായിരുന്നു നേരിടേണ്ടി വന്നതെന്നും അതിൽ പ്രകോപിതനായാണ്​ കുറ്റകൃത്യം നടത്തിയതെന്നും സുരാജ്​ പൊലീസിനോട്​ പറഞ്ഞു.

ഗുഡ്​ഗാവിലെ കോളജിൽ സിവിൽ എഞ്ചിനീയറിംഗിന്​ പഠിക്കുകയാണ്​ സുരാജ്​. എന്നാൽ ക്ലാസിനു പോകാതെ പട്ടം പറത്താൻ പോയതിന്​ പിതാവ്​ അടിച്ചിരുന്നുവെന്നും ഇനിയും ഇത്​ തുടരുകയാ​െണങ്കിൽ വീട്ടിൽ നിന്ന്​ പുറത്താക്കുമെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നതായും സുരാജ് പറഞ്ഞു.

ആദ്യം ആത്​മഹത്യചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പിന്നീട്​ രക്ഷിതാക്കളെയാണ്​ ശിക്ഷിക്കേണ്ടതെന്ന്​ തീരുമാനിക്കുകയായിരു​െന്നന്നും സുരാജ്​ പറഞ്ഞതായി പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Delhi Teen Kills Parents and Sister - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.