ന്യൂഡൽഹി: ഡൽഹി കലാപത്തിെൻറ ഇരകളുടെ ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈകോടതി പൊലീസിനോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്. ഇരകളെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞമാസം 26ന് കോടതി കർശനനിർദേശം നൽകിയിരുന്നു. കേസ് ഏപ്രിൽ 30ന് വീണ്ടും പരിഗണിക്കും. നേരത്തേ ജസ്റ്റിസ് മുരളീധറാണ് ഹരജികൾ പരിഗണിച്ചിരുന്നത്. ഇദ്ദേഹത്തെ പിന്നീട് സ്ഥലം മാറ്റി.
പരിക്കേറ്റവരെയും പുനരധിവസിപ്പിക്കുന്നവരെയും കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് സുരക്ഷിതമായ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ റോയ് സമർപ്പിച്ച ഹരജിയിലാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.
കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ മതിയായ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് ഹരജിക്കാരെൻറ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേ തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
ഡൽഹിയിലെ മറ്റ് സ്ഥലങ്ങളിലും കലാപം തുടങ്ങിയതായി ഞായറാഴ്ച വൈകീട്ട് അഭ്യൂഹം പ്രചരിച്ചതായും ഇതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായും ഡൽഹി സർക്കാറിെൻറ അഭിഭാഷകൻ രാഹുൽ മെഹ്റ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.