ന്യൂഡൽഹി: ‘‘ഞങ്ങളുടെ ജീവൻ അപകടത്തിലാണ്, പിന്നെ എന്തു പരീക്ഷ?’’ -ചോദ ിക്കുന്നത് അക്രമം അരങ്ങുവാഴുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ 10, 12 ക്ലാ സ് വിദ്യാർഥികൾ. ജനം ഒന്നാകെ പേടിച്ചുവിറച്ച് കഴിയുേമ്പാൾ കുട്ടി കൾ എങ്ങനെ പഠിക്കും? രണ്ട് ക്ലാസുകളിലെയും ബോർഡ് പരീക്ഷയുടെ സമയമാണിത്. തുടർച്ചയായ രണ്ടാം ദിവസവും വടക്കുകിഴക്കൻ ഡൽഹിയിൽ സ്കൂളുകൾ ബുധനാഴ്ച അടഞ്ഞുകിടന്നു.
‘‘ബോർഡ് പരീക്ഷ ഞങ്ങളുടെ ഭാവി നിർണയിക്കുന്നതാണ്. ഇത്തവണ നേരത്തേ പഠിപ്പുതുടങ്ങിയതാണ്, ഇനി മനഃസമാധാനത്തോടെ എങ്ങനെ പഠിക്കും, പരീക്ഷയെഴുതും? പ്രതീക്ഷയെല്ലാം നിമിഷംകൊണ്ട് ചാമ്പലായി’’ -12ാം ക്ലാസ് പരീക്ഷയെഴുതുന്ന മൗജ്പുർ സ്വദേശിയായ മുസ്കൻ ശർമ പറയുന്നു.
‘‘എെൻറ ഇംഗ്ലീഷ് പരീക്ഷ നാളെയാണ്. വീടിെൻറ വാതിലിൽ എപ്പോൾ വേണമെങ്കിലും ഒരു മുട്ടുകേൾക്കാം എന്ന പേടിയിൽ വിറച്ചുകഴിയുകയാണ് ഇവിടെ എല്ലാവരും’’ -കലാപം അതിരൂക്ഷമായ ചാന്ദ്ബാഗിലുള്ള ഗഗൻദീപ് സിങ് പറയുന്നു.
അതിനിടെ, വടക്കുകിഴക്കൻ ഡൽഹിയിൽ ബുധനാഴ്ച നടത്താനിരുന്ന 10, 12 ക്ലാസ് പരീക്ഷ സി.ബി.എസ്.ഇ മാറ്റിെവച്ചു. കിഴക്കൻ ഡൽഹിയിലെ ഏഴ് അടക്കം 86 കേന്ദ്രങ്ങളിലെ പരീക്ഷയാണ് മാറ്റിയത്.
ഒരു ദിവസത്തെ പരീക്ഷ മാറ്റിവെക്കുന്നതിനുപകരം, 10 -15 ദിവസം സമയം നൽകാൻ ഡൽഹി ഹൈകോടതി ബുധനാഴ്ച സി.ബി.എസ്.സിയോട് നിർേദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.