സുശാന്തി​െൻറ മരണം; വ്യാജ വാർത്ത പ്രചരിപ്പിച്ച അഭിഭാഷകൻ അറസ്​റ്റിൽ

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജപുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ വ്യാജ വാർത്ത പ്രചരിപ്പിച്ച അഭിഭാഷകൻ അറസ്​റ്റിൽ. ഡൽഹി സ്വദേശിയായ വിഭോർ ആനന്ദാണ്​ അറസ്​റ്റിലായത്​. വ്യാഴാഴ്​ച മുതൽ മുംബൈ പൊലീസി​െൻറ സൈബർ സെല്ലി​െൻറ കസ്​റ്റഡിയിലായിരുന്ന ഇയാളുടെ അറസ്​റ്റ്​ ഇന്നാണ്​ രേ​ഖപ്പെടുത്തിയത്​.

സുശാന്തി​െൻറ മരണത്തിന്​ അദ്ദേഹത്തി​െൻറ മുൻ മാനേജർ ദിഷയുടെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ട്വിറ്റർ പോസ്​റ്റിലൂടെ ഇയാൾ ആരോപിച്ചത്​. ബോളിവുഡ്​ നടനും നിർമാതാവുമായ അർബാസ്​ ഖാനും കേസിൽ ബന്ധമുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു. തുടർന്ന്​ അർബാസ്​ ഖാൻ ആനന്ദിനെതിരെ പരാതി നൽകിയിരുന്നു.

യൂട്യൂബി​ലും സജീവമായിരുന്ന ആനന്ദ്​ സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നിരവധി വീഡിയോകൾ പോസ്​റ്റ്​ ചെയ്​തിരുന്നു. മഹാരാഷ്​ട്രയിലെ മന്ത്രിമാർക്കെതിരെയും ഇയാൾ രംഗ​ത്തെത്തിയിരുന്നു.

മഹാരാഷ്​ട്ര സർക്കാറിനേയും പൊലീസിനേയും മോശമാക്കാൻ 80,000ത്തോളം വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ സൃഷ്​ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണത്തി​െൻറ അന്വേഷണത്തിനിടെയായിരുന്നു വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുകൾ കണ്ടെത്തിയത്​. വ്യാജ അക്കൗണ്ടുകളിൽ ഐ.ടി ആക്​ട്​ അനുസരിച്ച്​ കേസെടുത്ത്​ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Delhi resident arrested for spreading fake news on Sushant Singh Rajput death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.