ഡൽഹി പബ്ലിക് സ്‌കൂളിന് ഇമെയിൽ വഴി ബോംബ് ഭീഷണി; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്

ന്യൂഡൽഹി: മഥുര റോഡിലെ ഡൽഹി പബ്ലിക് സ്‌കൂളിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴി ആണ് സ്കൂൾ അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി ലഭിച്ചയുടൻ പൊലീസ് സ്കൂളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പരിസരത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

സമാനര രീതിയിൽ ഈ മാസം ആദ്യം ഡൽഹിയിലെ സാദിഖ് നഗറിലെ 'ദി ഇന്ത്യൻ സ്‌കൂളിന്' ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡും മറ്റ് ഏജൻസികളും ചേർന്ന് സ്‌ഫോടക വസ്തു ഉണ്ടോയെന്ന് സ്കൂളിൽ പരിശോധന നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Delhi Public School receives bomb threat on mail, probe underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.