ഡൽഹി വായു മലിനീകരണത്തിന്​ സുരക്ഷാ പരിധിയുടെ 20 മടങ്ങ്​ വർധന

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന്​ ഇന്നും​ ശമനമില്ല. മലിനീകരണം നിലവിൽ സുരക്ഷാ പരിധിയുടെ 20 മടങ്ങ്​ വർധിച്ചിരിക്കുകയാണ്​. മലിനവായു ശ്വസിച്ച്​ ജനങ്ങൾക്ക്​ ശ്വാസ സംബന്ധമായ പ്രശ്​നങ്ങളും അനുഭവപ്പെടുന്നുണ്ട്​.

പുകമഞ്ഞുമൂലം കാഴ്​ച തടസപ്പെട്ടതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്​. എന്നാൽ കാറ്റി​​​െൻറ വേഗത കൂടിയതിനാൽ ഞായറാഴ്​ചയിലേതിനേക്കാൾ വായു ഗുണനിലവാരം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്​. ദീപാവലിയോടനുബന്ധിച്ച്​ അന്തരീക്ഷം കൂടുതൽ മോശമാകാൻ ഇടയുണ്ടെന്നാണ്​ അധികൃതരു​െട മുന്നറിയിപ്പ്​. പടക്കം പൊട്ടിച്ച്​ ദീപാവലി ആഘോഷിച്ചാൽ അത്​ അന്തരീക്ഷത്തെ കൂടുതൽ മോശമാക്കുമെന്നാണ്​ നിഗമനം.

പഞ്ചാബ്​, ഹരിയാന എന്നിവിടങ്ങളിൽ കൊയ്​ത്തു കഴിഞ്ഞ വയലുകളിൽ ചവറ്​ കത്തിക്കുന്നതും പടക്കം പൊട്ടിക്കുന്നതും മൂലമുണ്ടാകുന്ന പുകയും പൊടിപടലങ്ങളുമാണ്​ ഡൽഹിയിലെത്തുന്നത്​. വർഷങ്ങളായി ഇതിന്​​ പരിഹാരം കാണാൻ സർക്കാറുകൾക്കായിട്ടില്ല.

Tags:    
News Summary - Delhi Pollution Over 20 Times Safe Limit - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.