ഡൽഹി അന്തരീക്ഷ മലിനീകരണം: ഇന്നും നാളെയും മോശമായി തുടരും

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത്​ ഇന്നും നാളെയും മാറ്റമില്ലാതെ തുടരുമെന്ന്​ വിദഗ്​ധർ. വള​െര കുറഞ്ഞ താപനിലയും കാറ്റി​​െൻറ അഭാവവും കാരണം ഞായറാഴ്​ച തലസ്​ഥാനത്തെ അന്തരീക്ഷം വിഷലിപ്​തമായിരുന്നു. 

വായു മലിനീകരണ സൂചിക കൂടിയ അളവായ 500 ൽ 365 ആണ്​ ഞായറാഴ്​ച രേഖപ്പെടുത്തിയത്​. ഇത്​ മോശം വായു നിലവാരമാണ് കാണിക്കുന്നത്​​. ശനിയാ​ഴ്​ച ഇത്​ 331 ആയിരുന്നു.  ഇതേ നില​ തിങ്കളാഴ്​ചയും ചൊവ്വാഴ്​ചയും തുടരു​െമന്നാണ്​ സിസ്​റ്റം ഒാഫ്​ എയർ ക്വാളിറ്റി ആൻഡ്​ വെതർ ഫോർകാസ്​റ്റിങ്​ റിസേർച്ചി​​െൻറ​ (സഫർ) പ്രവചനം.

രണ്ട്​ ദിവസമായി തുടരുന്ന കുറഞ്ഞ താപനിലയും കാറ്റി​​െൻറ അഭാവവുമാണ്​ തലസ്​ഥാന നഗരിയിലെ വായുവിലുള്ള മലിന കണങ്ങളുടെ സാന്ദ്രത കൂട്ടിയത്​. ഞായറാ​ഴ്​ച രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ രണ്ട്​ മണി വരെ വളരെ കുറഞ്ഞ കാറ്റ്​ മാത്രുമാണ്​ നഗരത്തിൽ വീശിയത്​​. വൈകുന്നേരമായതോടെ മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ കാറ്റ്​ വീശിയെങ്കിലും മലിന കണങ്ങൾ അകറ്റാൻ അത്​ മതിയായിരുന്നില്ല.

 മാസങ്ങളായുള്ള വായുമലിനീകരണം കാരണം ജനങ്ങളെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അലട്ടുന്നുണ്ട്​. നഗരത്തിൽ ഇൗ അവസ്​ഥ തുടർന്നാൽ ആസ്​ത്​മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വ്യാപകമായേക്കും​.

Tags:    
News Summary - Delhi pollution: Air will be worse today, tomorrow India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.