Posted On
date_range Updated On
date_range ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസികൾക്ക് നേരെ വെടിയുതിർത്തു
ന്യൂഡൽഹി: ഡൽഹിയിൽ വാക്കുതർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസികൾക്ക് നേരെ വെടിയുതിർത്തു. സീലാംപൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ്റ്റബിൾ രാജീവ് ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്.
വടക്ക് കിഴക്കൻ ഡൽഹിയിലെ മീററ്റ് നഗറിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കൻ ഡി.സി.പി വേദ് പ്രകാശ് സൂര്യ അറിയിച്ചു.
രാജീവിന്റെ കുടുംബവും അയൽവാസികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥൻ റിവോൾവർ ഉപയോഗിച്ച് മൂന്നു പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തർക്കത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.