കോക്പിറ്റില്‍നിന്ന് വിസില്‍ ശബ്ദം; ഡൽഹി - മുംബൈ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി - മുംബൈ വിമാനം തിരിച്ചിറക്കി. കോക്പിറ്റില്‍നിന്ന് വിസില്‍ ശബ്ദം കേട്ടതോടെയാണ് നടപടി.

ബോയിങ് എയര്‍ക്രാഫ്റ്റ് 737 വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാര്‍ മനസ്സിലായതോടെ തിരിച്ചിറക്കുകയായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയിട്ടില്ല.

മുന്‍കരുതലായാണ് പൈലറ്റുമാര്‍ വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചതെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി യാത്ര ഉറപ്പാക്കിയെന്നും എയർലൈൻ പ്രസ്താവനയില്‍ അറിയിച്ചു.

Tags:    
News Summary - Delhi-Mumbai Vistara Flight Returns Midway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.