Posted On
date_range Updated On
date_range മോദിക്ക് വധഭീഷണി; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ 22കാരൻ അറസ്റ്റിൽ. ഡൽഹിയിലെ കജൂരി ഖാസിലാണ് സംഭവം.
പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണിസന്ദേശമെത്തിയത്. 'ഞാൻ മോദിയെ കൊലപ്പെടുത്താൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു സന്ദേശം.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കജൂരി ഖാസിൽനിന്ന് 22കാരനായ സൽമാൻ എന്നയാളെ പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് സൽമാൻ പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയാണ് സൽമാൻ. നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇയാൾ. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്‍റലിജൻസ് വൃത്തങ്ങളും സൽമാനെ ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.