എസ്.യു.വി കാറിൽ ഡ്രൈവിങ് പഠിക്കുന്നതിനിടെ മൂന്ന് കുട്ടികളുടെ മേൽ വാഹനം ഓടിച്ചുകയറ്റി യുവാവ്

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗിലെ ലീലാവതി സ്‌കൂളിന് സമീപത്തെ ഫുട്പാത്തിൽ നിൽക്കുകയായിരുന്ന കുട്ടികൾക്കുമേൽ വാഹനം ഇടിച്ചുകയറ്റി യുവാവ്. എസ്.യു.വി കാറിൽ ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടം. കുട്ടികൾ ഫുട്പാത്തിന്റെ സൈഡിൽ നിൽക്കുകയായിരുന്നു.

സംഭവത്തിന്റെ സി.സി ടി.വി വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ പെട്ടെന്ന് ഫുട്പാത്തിൽ ഇടിച്ചുകയറി കുട്ടികളെ ഇടിച്ചിടുന്നതും പെട്ടെന്ന് നിർത്തുന്നതും വീഡിയോയിൽ കാണാം. സമുപത്ത് ഉണ്ടായിരുന്നവർ യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ കാർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ടയർ പൊട്ടിയതിനാൽ സാധിച്ചില്ല. നാട്ടുകാർ ഇരുവരെയും മുറിയിൽ പൂട്ടിയിട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Delhi Man Learning To Drive SUV Runs Over 3 Children On Footpath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.