ലോക്ക്ഡൗൺ ലംഘിച്ചു; മക​െൻറ പരാതിയിൽ പിതാവിനെതിരെ കേസ്​

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയുന്നതിന്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ച പിതാവിനെതിരെ പരാതിയുമായി മകൻ. ഡൽഹി സ്വദേശിയായ 59 കാരനെതിരെയാണ്​ മകൻ നൽകിയ പരാതിയിൽ പൊലീസ്​ കേസെടുത്തത്​.

ലോക്ക്​ഡൗൺ അവഗണിച്ച് പിതാവ്​ എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്തുപോവുകയാണെന്നും താക്കീത്​ ചെയ്​തിട്ടും അത്​ അനുസരിക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ 30 കാരൻ പൊലീസിൽ പരാതി നൽകിയത്​. തുടർന്ന്​ ഡൽഹി പൊലീസ്​ വയോധികനെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തു.

നിസാമുദ്ദീൻ സംഭവത്തോടെ ഡൽഹിയിൽ കോവിഡ്​ കേസുകൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്​. സമൂഹ വ്യാപനം തടയാൻ ഡൽഹി സർക്കാർ കർശന നടപടികളാണ്​ സ്വീകരിച്ചിട്ടുള്ളത്​. ലോക്ക്​ഡൗൺ ലംഘിക്കുന്നവർ​െക്കതിരെ കേസെടുത്ത്​ ജയിലിലടക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

Tags:    
News Summary - Delhi man booked for violating lockdown orders. Complainant: His son - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.