Posted On
date_range Updated On
date_range വിവാഹഭ്യർഥന നിരസിച്ചു; ലൈംഗികത്തൊഴിലാളിയെ കൊന്ന് കഷ്ണമാക്കിയയാൾ അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹഭ്യർഥന നിരസിച്ച ലൈംഗികത്തൊഴിലാളിയെ കൊന്ന 32 കാരൻ അറസ്റ്റിൽ. മുഹമ്മദ് അയ്യൂബ് എന്നയാളെയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ അയ്യൂബ്, ലത എന്ന സൽമയോട് ലൈംഗികത്തൊഴിൽ ഉപേക്ഷിക്കാനും തന്നെ വിവാഹം ചെയ്യാനും ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അയ്യൂബിന് ഏറെക്കാലമായി സൽമയുമായി ബന്ധമുണ്ടായിരുന്നു.
നിരന്തരം വിവാഹഭ്യർഥന നിരസിച്ചതോടെയാണ് കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്. കത്തികൊണ്ട് കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത്. തിരിച്ചറിയാതിരിക്കാൻ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മുറിച്ചെന്നും പൊലിസ് പറഞ്ഞു.
കനാലിൽനിന്ന് മൃതദേഹം കണ്ടെത്തിയതോടെ കലൈശ്നാഥ് കട്ജു പൊലീസ് കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.