വിദ്വേഷ പ്രസംഗം: പരിപാടിയുടെ സംഘാടകന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ജന്തര്‍ മന്ദറില്‍ വിദ്വേഷ പ്രസംഗം നടത്തിയ പരിപാടിയുടെ സംഘാടകന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈകോടതി. പ്രീത് സിങ് എന്നയാള്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആവശ്യമുന്നയിക്കുന്നത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാനല്ലെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആഗസ്റ്റ് എട്ടിന് നടന്ന പരിപാടിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രീത് സിങ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

Tags:    
News Summary - delhi high court grant bail to hate speech event organiser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.