Representational Image

ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ തള്ളി ഡൽഹി ഹൈകോടതി; 'നിയമ കമീഷന്‍റെ പരിഗണനയിലുള്ള വിഷയം'

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികൾ ഡൽഹി ഹൈകോടതി തള്ളി. നിയമ കമീഷന്‍റെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് നിമി പുഷ്കർന എന്നിവരാണ് ഹരജികൾ പരിഗണിച്ചത്. നിയമനിർമാണം പാർലമെന്‍റിന്‍റെ പരിധിയിൽ വരുന്നതാണെന്നും അതിൽ കോടതിക്ക് നിർദേശം നൽകാനാവില്ലെന്നുമുള്ള, ഏപ്രിലിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി ഉദ്ധരിച്ചു.

നിയമകമീഷൻ ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ അതിൽ ഇടപെടുന്നത് കമീഷന്‍റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തലാണെന്ന് കോടതി പറഞ്ഞു. നിർദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ നിയമ കമീഷന് സമർപ്പിക്കാമെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. 

Tags:    
News Summary - Delhi High Court Closes Pleas Seeking Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.