സുശാന്ത് കേസ്: നടക്കുന്നത് മാധ്യമ വിചാരണയെന്ന് നിര്‍മാതാക്കള്‍; മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി കോടതി

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്. 34 നിര്‍മാണ കമ്പനികള്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈകോടതിയാണ് വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നോട്ടീസ് നല്‍കിയത്.

തങ്ങളുടെ ചാനലിലൂടെയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെയോ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കണം. കേബിള്‍ ടി.വി റെഗുലേഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറ്പ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നാണ് നിര്‍മാണ കമ്പനികളുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.