ഏക സിവിൽകോഡ്; കേന്ദ്രത്തിന് ഡൽഹി ഹൈകോടതി നോട്ടീസ്

ന്യൂഡൽഹി: ഭരണഘടനയുടെ 14, 15, 44 വകുപ്പുകൾ ഉൾകൊണ്ട് ഏക സിവിൽകോഡിനായി കരട് തയാറാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക ോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് ആണ് കോടതിയിൽ ഹരജി നൽകിയത്.

ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജി ഫയലിൽ സ്വീകരിച്ചത്. വിഷയത്തിൽ നിയമ കമീഷനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഏക സിവിൽകോഡിന്‍റെ കരട് രൂപം മൂന്ന് മാസത്തിനകം തയാറാക്കാനായി ജുഡീഷ്യൽ കമീഷനെയോ ഉന്നതാധികാര സമിതിയെയോ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. വിവിധ മതങ്ങളിലെയും വിഭാഗങ്ങളിലെയും വികസിത രാജ്യങ്ങളിലും നിലനിൽക്കുന്ന നിയമങ്ങൾ പരിഗണിച്ച് തയാറാക്കുന്ന കരട് രൂപം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തേക്ക് ജനാഭിപ്രായം മനസിലാക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Delhi HC Issues Notice To Centre, Law Commission-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.