സ്വാദിനിയും കൂടും ഡൽഹിക്ക്- ഫുഡ് ഹബ്ബുകൾ വിപുലീകരിക്കാൻ കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ ഫുഡ് ഹബ്ബുകൾ വിപുലീകരിക്കുന്നതിന് പദ്ധതികളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വടക്കൻ ഡൽഹിയിൽ വ്യാപാരങ്ങളും ഹോട്ടലുകളും ഏറെയുള്ള മജ്നു കാ തിലയും ചാന്ദ്നി ചൗകും മോഡി പിടിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യ ഭാഗം.

അഞ്ച് വർഷത്തിനുള്ളിൽ ഇരുപത് ലക്ഷം ആളുകൾക്ക് ജോലി നൽകുമെന്ന് 2022-23 ബജറ്റിൽ സർക്കാർ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഫുഡ് ഹബ്ബുകൾ വിപുലീകരിക്കുന്നത്. ഭക്ഷണ നഗരിയായ ഡൽഹിയിൽ ജോലി സാധ്യത വർധിപ്പിക്കാൻ ഈ ബിസിനസിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ഫുഡ് ഹബുകൾ ബ്രാൻഡാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ഫുഡ് ഹബ്ബുകളുടെ ഡിസൈനുകൾ അവതരിപ്പിക്കാനായി ആർക്കിടെക്ടുകളെ ക്ഷണിച്ചിരിക്കുകയാണ്. 12 ആഴ്ചകൾക്കകം ഡിസൈനിൽ അന്തിമ തീരുമാനം എടുക്കുമെന്നും പ്രധാന ഫുഡ് വാണിജ്യ കേന്ദ്രങ്ങൾ പുതുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ ഏറ്റവും കാലപ്പഴക്കമുള്ള വാണിജ്യ കേന്ദ്രമാണ് ചാന്ദ്നി ചൗക്. 

Tags:    
News Summary - Delhi govt to develop Majnu Ka Tila, Chandni Chowk as food hubs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.