പള്ളിയിലെയും അമ്പലങ്ങളിലെയും ഉച്ച ഭാഷിണികൾക്കെതിരെ നടപടിയുമായി ഭരണകൂടം

ന്യൂഡൽഹി: ആരാധനാലയങ്ങളിലെ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ കടുത്ത നിയമ നടപടിയെടുക്കാൻ ഡൽഹി പരിസ്ഥിതി മന്ത്രി മജിന്ദർ സിങ് സിർസ. ശബ്ദ മലിനീകരണം തടയുന്നതിന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രജൗരി മണ്ഡലം സന്ദർശിക്കവെയാണ് സിർസ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. ഉച്ചഭാഷിണികൾക്ക് പുറമേ അനധികൃത മാംസ കടകൾ, ദാബകൾ, തന്തൂറുകൾ, ഡെനിം ഫ്കാടറികൾ എന്നിവക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് അറിയിച്ചു.

ജനവാസ മേഖലയിലെ വ്യാവസായിക പ്രവൃത്തികളും ഫാക്ടറികളുമാണ് മലിനീകരണം വർധിപ്പിക്കുന്നതെന്ന് സന്ദർശനവേളയിൽ മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മലിനീകരണ പ്രവൃത്തികൾ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണം ഇല്ലാതാക്കി മികച്ച ജീവിതാന്തരീക്ഷം ഉറപ്പു വരുത്താനാണ് ഡൽഹി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Tags:    
News Summary - delhi government to take action on loud speakers in worship places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.