ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് ഡൽഹി സർക്കാർ. ഓഡിറ്റോറിയങ്ങൾക്കും അസംബ്ലി ഹാളുകൾക്കും പ്രവർത്തിക്കാം. സ്കൂളുകൾ, കോളജുകൾ, അക്കാദമി ട്രെയിനിങ് സെന്‍ററുകൾ എന്നിവ തുറക്കാമെന്നും സർക്കാർ അറിയിച്ചു. സ്കൂളുകളിലും കോളജുകളിലും അധ്യാപകർക്ക് മാത്രമായിരിക്കും പ്രവേശനം.
പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്വിമ്മിങ് പൂളുകൾ, സിനിമ തിയറ്ററുകൾ, എന്‍റർടെയിൻമെന്‍റ് ആൻഡ് അമ്യൂസ്മെന്റ് പാർക്കുകൾ, സ്പാ എന്നിവ അടഞ്ഞു കിടക്കും. സാമൂഹികവും രാഷ്ട്രീയവുമായ കുടിച്ചേരലുകൾക്കും വിലക്കുണ്ട്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 20നാണ് ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആറാഴ്ചക്ക് ശേഷമാണ് ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.