ന്യൂഡൽഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഇ-റിക്ഷാ ഡ്രൈവറെ അടിച്ചുകൊന്ന കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി.
ശനിയാഴ്ച രാത്രി രവീന്ദ്രകുമാറിനെയാണ് 15ഒാളം വരുന്ന സംഘം അടിച്ചുകൊന്നത്. പിടികൂടിയവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മറ്റു പ്രതികളെ അന്വേഷിച്ചുവരുകയാണ്.
കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവാവിെൻറ കുടുംബത്തെ സന്ദർശിക്കുകയും 50,000 രൂപ ധനസഹായം നൽകുകയും ചെയ്തിരുന്നു. ഡൽഹി സർക്കാർ അഞ്ചുലക്ഷം നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കൊല്ലപ്പെട്ട രവീന്ദ്രകുമാറിെൻറ ഭാര്യ റാണിക്ക് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ജോലി നൽകും. ഇവർക്ക് മേയർ പ്രീതി അഗർവാൾ ഒാഫർ ലെറ്റർ കൈമാറി. ക്ലാസ് ഫോർ ജീവനക്കാരിയായാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.