ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് രോഗബാധിതരുടെയും മരിച്ചവരുടെയും യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കാനായി ആശുപത്രി തിരിച്ച് കോവിഡ് കണക്ക് നൽകുന്നത് ഡൽഹി സർക്കാർ അവസാനിപ്പിച്ചു. യഥാർഥ കണക്ക് പുറത്തായതോടെ ഒാരോ ആശുപത്രിയിലെയും കോവിഡ് മരണ നിരക്ക് ഡൽഹി സർക്കാർ ആരോഗ്യബുള്ളറ്റിനിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. കോവിഡ് മരണം ഇതിനകം 200 കവിഞ്ഞ ഡൽഹിയിൽ കെജ്രിവാൾ സർക്കാറിെൻറ ബുള്ളറ്റിൻ പ്രകാരം വ്യാഴാഴ്ച വരെയുള്ള മരണം 115 ആണ്. അതു കൂടാതെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുന്ന രോഗികളുടെ കണക്കും ഡൽഹി സർക്കാർ കുറച്ചുകാണിക്കുകയാണ്.
മാധ്യമങ്ങൾ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍നിന്ന് മരിച്ചവരുടെ കണക്കുകള്‍ ശേഖരിച്ചപ്പോഴാണ് ഡല്‍ഹിയിലെ യഥാര്‍ഥ ചിത്രം മറച്ചുവെക്കാന്‍ സർക്കാർ നടത്തിയ കൃത്രിമം പുറത്തായത്. അഞ്ചുപേര്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചെന്ന സര്‍ക്കാര്‍ ബുള്ളറ്റിന് വിരുദ്ധമായി 47 പേരുടെ മരണം സ്ഥിരീകരിച്ച ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രി ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. അതിനു പിറകെ ആശുപത്രി തിരിച്ചുള്ള മരണക്കണക്ക് ഒഴിവാക്കുകയും ചെയ്തു.
170ലേറെ പേര് കോവിഡ് ബാധിച്ച് മരിച്ചപ്പോഴും സര്‍ക്കാര്‍ പുറത്തുവിട്ടത് കണക്ക് 74 മരണമായിരുന്നു. ഇൗ വിവരം പുറത്തായതോടെ ആശുപത്രികൾ നിർദിഷ്ട ഫോർമാറ്റിൽ പൂരിപ്പിച്ച് നൽകാത്തതു കൊണ്ടാെണന്നായിരുന്നു സർക്കാർ വിശദീകരണം. ഇതിനു പുറമെ, വെൻറിലേറ്ററിൽ കഴിയുന്ന രോഗികളുടെ എണ്ണം കുറച്ചുകാണിക്കുന്ന വിവരവും പുറത്തുവന്നു.
15 കോവിഡ് രോഗികൾ വെൻറിലേറ്ററിലാണെന്ന് ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. ഡൽഹി സർക്കാറാകട്ടെ ഈ ആശുപത്രിയിൽ രണ്ടുപേർ മാത്രമാണ് വെൻറിലേറ്ററിൽ എന്നാണ് കാണിച്ചിട്ടുള്ളത്. അഞ്ച് കോവിഡ് രോഗികൾ വെൻറിലേറ്ററിലുള്ള രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഒരാളും വെൻറിലേറ്ററിൽ ഇല്ലെന്നാണ് ഡൽഹി സർക്കാർ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.