ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിൽ ദമ്പതികളും മകളും വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മിഥിേലഷ് (45), ഭാര്യ സിയ(40), മകൾ നേഹ എന്നിവരാണ് കൊല്ലപ്പെട്ടത്. 18കാരനായ മകൻ സുരാജിന് പരിക്കേറ്റു.
വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പരിക്കേറ്റ സുരാജ് ബാൽക്കണിയിൽ നിന്ന് നിലവിളിക്കുന്നത് കേട്ട് എത്തിയ അയൽവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. വീടിെൻറ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും സുരാജാണ് വാതിൽ തുറന്നു കൊടുത്തതെന്നും അയൽവാസികൾ പറഞ്ഞു.
രണ്ട് ആളുകൾ വീട്ടിലേക്ക് ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നെന്ന് സുരാജ് പറയുന്നു. സുരാജിെൻറ കൈവിരൽ മുറഞ്ഞിട്ടുണ്ട്. ആക്രമണത്തിനിടെ താൻ അബോധാവസ്ഥയിലായതാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും സുരാജ് വ്യക്തമാക്കി.
വീട്ടിലെ വസ്തുക്കൾക്കൊന്നും കേട് പറ്റിയിട്ടില്ല. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുമില്ല. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സുരാജും ഇപ്പോൾ സംശയത്തിെൻറ നിഴലിലാണെന്നും അയാളുടെ വാദങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
യു.പി സ്വദേശികളായ കുടുംബം കരാറുകാരനായ മിഥിലേഷിെൻറ ജോലി ആവശ്യാർഥമാണ് ഡൽഹിയിൽ താമസമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.